ഡല്‍ഹി: ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിടവാടകയിലെ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപം ഒഴിവാക്കുക, വികസനത്തിനായി ഒഴിപ്പിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് അർഹമായ നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി-വ്യവസായ സമിതി സംസ്ഥാന ഘടകം 2024 ഫെബ്രുവരി 13 ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്തും.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ എം.കെ. രാഘവൻ, ജോസ് കെ. മാണി, വി. ശിവദാസൻ, പി.പി. സുനീർ എന്നിവർ സംബന്ധിക്കുമെന്ന് കേരള ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ വ്യാപാരി-വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് വി.കെ.സി. മമ്മദ് കോയ, സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ അറിയിച്ചു
