ബിഹാര്‍: കഴിഞ്ഞ 5 മാസമായി 14-കാരന് ജയിലിലാണ്. ബീഹാറിലാണ് സംഭവം നടന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അച്ഛനോടുളള പ്രതികാരം തീര്‍ക്കാനാണ് മകനെ ജയിയിലടച്ചതെന്ന് അച്ഛന് പ്രതികരിച്ചു. പൊലീസ് മകന്റെ പേരില്‍ കളളക്കേസ് എടുക്കുകയും പ്രായം തിരുത്തുകയുമായിരുന്നെന്നും അച്ഛന് പറയുന്നു.
ബീഹാര്‍ സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികളിലായി നടത്തിയിട്ടുളള അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചതിന് തനിക്കെതിരെയുളള പ്രതികാരമാണ് മകനെ കളളക്കേസില്‍ കുടുക്കിയതെന്ന് അച്ഛന് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി വിവരാവകാശം വഴി നിരവധി അഴിമതികള്‍ ഇദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 29-ന് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി മറ്റുരണ്ടുപേരോടൊപ്പം തന്റെ മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നാടന്‍ തോക്കും വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് ആയുധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പക്ഷെ മറ്റു രണ്ടുപേരേയും പിന്നീട് വിട്ടയച്ചതായും ഇദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകന്റെ പേരില്‍ മുതിര്‍ന്നവര്‍ക്കുളള കുറ്റം എങ്ങനെ ചുമത്താനാവുമെന്നും, പരീക്ഷ കഴിഞ്ഞുവരുന്ന കുട്ടി കയ്യില്‍ തോക്കു കരുതിയിരുന്നുവെന്നുമുളള പോലീസിന്റെ കഥ ആര്‍ക്കാണ് വിശ്വസിക്കാന്കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കാത്തത് നിയമ നടപടികള്‍ക്ക് തടസമായെന്ന് വിവരാവകാശ പ്രവര്‍ത്തകന്റെ അഭിഭാഷകന് പറഞ്ഞു. ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും
സ്കൂളില്‍ നിന്ന് വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

