കരുണയുടെ കൈയൊപ്പ് :. കാരുണ്യദിനം ആചരിക്കാൻ ഒരുങ്ങി കേരളാകോൺ​ഗ്രസ് എം

കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 2025 ജനുവരി 29 ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രഹോമില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി അധ്യക്ഷനായിരിക്കും.

അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യും.

മറ്റു ജില്ലകളിലും 29 നുതന്നെ ജില്ലാതല ഉദ്ഘാടനം നടക്കും. 30 ന് പഞ്ചായത്തുതലത്തില്‍ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയറുകള്‍, ശിശുമന്ദിരങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യും.

സംസ്ഥാനതല ഉദ്ഘാടനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →