സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു

.ബല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവയ്ക്കുകയാണെന്ന് സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ അറിയിച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു.

പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ ഭരണത്തോടുള്ള വ്യാപകമായ എതിർപ്പ് അണപൊട്ടിയൊഴുകിയ സംഭവംകൂടിയായിരുന്നു ഇത്. ജനാധിപത്യ അവകാശങ്ങള്‍ പലതും കവരാൻ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ പ്രസിഡന്‍റ് നേരിടുന്നുണ്ട്.

തന്‍റെ രാജി സ്ഥിതിഗതികള്‍ തണുപ്പിക്കാൻ കാരണമാകട്ടെ

സ്ഥിതിഗതികള്‍ തണുപ്പിക്കാൻ തന്‍റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച്‌ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. നോവി സാഡ് നഗരത്തിലെ മേയറും രാജിവയ്ക്കും. രാജി പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാൻ കാരണമായേക്കും. സെർബിയൻ പാർലമെന്‍റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →