റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല.മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നാണ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളി.

കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കും

ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ സര്‍ക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം. റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →