ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ

ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി കരട് ചട്ടങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു സമർപ്പിക്കുമെന്ന് എൻസിടിഇ അധ്യക്ഷൻ പങ്കജ് അറോറ അറിയിച്ചു

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശമാനിച്ചായിരിക്കും കരട് ചട്ടങ്ങള്‍ എൻസിടിഇ തയാറാക്കുക.

കോഴ്സ് പുനരാരംഭിച്ചാല്‍ നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്കും രണ്ടുവർഷ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും ഒരുവർഷ ബിഎഡ് കോഴ്സിലേക്ക് യോഗ്യത നേടാം. മൂന്നുവർഷ യുജി പൂർത്തിയാക്കിയവർക്ക് കോഴ്സില്‍ പ്രവേശനം നേടാൻ കഴിയില്ലെന്നും അങ്ങനെയുള്ള വിദ്യാർഥികള്‍ രണ്ടുവർഷ ബിഎഡില്‍ പ്രവേശനം നേടണമെന്നും പങ്കജ് അറിയിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശമാനിച്ചായിരിക്കും കരട് ചട്ടങ്ങള്‍ എൻസിടിഇ തയാറാക്കുക.

കോഴ്സിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാൻ സമിതിയെ നിയോഗിച്ചു

1995ല്‍ ആരംഭിച്ച ഒരു വർഷ ബിഎഡ് കോഴ്സിനു നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2014ല്‍ നിർത്തലാക്കിയത്. എന്നാല്‍, അധ്യാപക പരിശീലനത്തിലും വിദ്യാഭ്യാസത്തിലും നിലവാരം ഉറപ്പാക്കുമെന്നും കോഴ്സിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പങ്കജ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →