കോഴിക്കോട്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കള്‍ കാലാകാലങ്ങളായി സിഎംആർഎല്ലില്‍നിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കള്‍ക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്.
ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളില്‍നിന്നു പണം വാങ്ങാത്തതെന്നും സുരേന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു
രണ്ടു മുന്നണികളുടെയും മുഖംമൂടി വലിച്ചുകീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥർക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും ചില പ്രമുഖർക്കും ഇങ്ങനെ മാസപ്പടി കൊടുത്തിട്ടുണ്ട്. എന്തിനാണ് സിഎംആർഎല്‍ ഇത്തരത്തില്‍ മാസപ്പടി നല്‍കുന്നത്. രണ്ടു മുന്നണികളുടെയും മുഖംമൂടി വലിച്ചുകീറുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
.
