ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ പദ്ധതിയൊരുക്കി തെലങ്കാന സർക്കാർ

ഹൈദരാബാദ്: ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം നല്‍കി തെലങ്കാന സർക്കാർ. ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ വിഭാഗത്തില്‍പ്പെട്ട 39 പേരാണ് ഡിസംബർ 23 ന് ജോലിയില്‍ പ്രവേശിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്ന പാസിംങ് ഔട്ട് പരേഡില്‍ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ 39 പേരേയും സേനയിലേക്ക് സ്വാഗതം ചെയ്തു.,

ട്രാഫിക് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താനുള്ള സർക്കാർ തീരുമാനം വിപ്ലവകരമായ ചുവടുവെയ്പ്പ്

ഹൈദരാബാദ് നഗരത്തിലെ വിവിധ ജംഗ്‌ഷനുകളില്‍ ട്രാഫിക് അസിസ്റ്റൻ്റ് ആയാണ് ഇവരുടെ നിയമനം. ട്രാഫിക് മാനേജ്മെൻ്റ്, ഔട്ട്ഡോർ, ഇൻഡോർ ഡ്യൂട്ടികള്‍, മറ്റ് സാങ്കേതിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 15 ദിവസത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് പൂർണ പിന്തുണ നല്‍കുന്നുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.പി ആനന്ദ് പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താനുള്ള സർക്കാർ തീരുമാനം വിപ്ലവകരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരെ സമൂഹത്തിനുള്ളില്‍ തുല്യരായി സ്വീകരിക്കണമെന്നുമുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സന്ദേശവും കമ്മീഷണർ ഓർമ്മിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →