തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പിയായ അംബേദ്‌കറെയും അപമാനിക്കുന്നത് ഇന്ത്യഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പതിവാക്കിയിരിക്കുകയാണെന്നും ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അംബേദ്കറെ അമിത് ഷാ അപമാനിച്ചത് സമാനതകളില്ലാത്ത സംഭവമാണ്.ഇത് ദളിത് പിന്നോക്കസമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി പേറുന്ന ബ്രാഹ്‌മണ്യത്തിന്റെ ബാക്കിയാണിത്.
ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നതുകൊണ്ട് അവര്‍ ഭരണഘടനയേയും അതിന്റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. . ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് തുടരും’ – ചെന്നിത്തല പറഞ്ഞു
