കാഞ്ഞിരപ്പള്ളി: 1961ല്‍ പ്രാബല്യത്തില്‍ വന്നതും പിന്നീട് ഭേദഗതികള്‍ നടത്തിയതുമായ കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കാനുള്ള കരട് വിജ്ഞാപനം കര്‍ഷക വിരുദ്ധവും പൗരാവകാശ ധ്വംസനവുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കര്‍ഷകവിരുദ്ധമായ വനനിയമ ഭേദഗതി കരട് ബില്‍ നിരുപാധികം പിന്‍വലിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതുമായ ഒട്ടനവധി നിര്‍ദേശങ്ങളാണ് കരട് ബില്ലിലുള്ളത്.
മലയോര കുടിയേറ്റ ജനതയുടെ അതിജീവനം അന്യാധീനപ്പെടാനുള്ള സാഹചര്യമാണ് കരടു ബില്ലിലെ ഉള്ളടക്കം. കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും മലനാട് ഡവലപ്മെന്റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ലയും നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. ഗൗരവമേറിയതും മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതുമായ ഒട്ടനവധി നിര്‍ദേശങ്ങളാണ് കരട് ബില്ലിലുള്ളത്. ഇത് നിയമമാക്കിയാല്‍ മലയോര ജനതയും വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും കുടിയിറങ്ങേണ്ടിവരും. കര്‍ഷകരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാകണെമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, സംസ്ഥാന ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്, വാഴൂര്‍ സോമന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയിലാണ് അടിയന്തര ഇടപെടല്‍ മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടത്