തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും തുടർന്ന് തിരിച്ചിറക്കിയെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്

പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്നും ഇളയരാജ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും തുടർന്ന് തിരിച്ചിറക്കിയെന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിച്ചത്. വിഷയത്തില്‍ ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇളയരാജ തന്നെ രംഗത്തുവന്നത്.

ഇതിന് പിന്നാലെയാണ് കിംവദന്തികള്‍ വിശ്വസിക്കരുതെന്നുളള അദ്ദേഹത്തിന്റെ പ്രസ്താവന

ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചിറക്കിയെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിവാദവും കെട്ടടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →