.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു.
.ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും ജനങ്ങളെ ഭീതിപ്പെടുത്തിയ പടയപ്പ ഏറെ നേരം നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസമാണ് വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസിനു മുന്നില്‍ പടയപ്പ വഴി മുടക്കിയത്.
അതേസമയം പടയപ്പ ജനവാസ മേഖലയില്‍ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർആർടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ മാസമാണ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസിനു മുന്നില്‍ പടയപ്പ പ്രത്യക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് സ്കൂള്‍ ബസ് രക്ഷപ്പെട്ടത്
