പട്ടികവർഗ വിഭാഗത്തിനായുള്ള ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്്ക 16 വർഷം കഠിന തടവ്

കോഴിക്കോട്: പട്ടികവർഗ വിഭാഗത്തിനായുള്ള ക്ഷേമപ്രവർത്തന ഫണ്ട് തട്ടിയെടുത്ത കേസില്‍ ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ മാത്യു ജോർജിനെ 16 വർഷം കഠിന തടവിനും 4,60,000 പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നരവർഷം അധിക തടവ് അനുഭവിക്കണം. രണ്ട് കേസുകളില്‍ വിവിധ വകുപ്പുകളിലായാണ് ശിക്ഷ.

വാമനപുരം ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസറായിരിക്കെയാണ് മാത്യു ജോർജ് തട്ടിപ്പ് നടത്തിയത്.

2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ വാമനപുരം ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസറായിരിക്കെയാണ് മാത്യു ജോർജ് തട്ടിപ്പ് നടത്തിയത്. വാമനപുരം ട്രൈബല്‍ ഓഫീസില്‍ പ്രവർത്തിക്കുമ്പോള്‍, ഭക്ഷ്യ ധാന്യ വിതരണം, ആടുവളർത്തല്‍, ഭവനനിർമാണം എന്നീ പദ്ധതികള്‍ ആദിവാസികള്‍ക്ക് അനുവദിച്ച്‌ തുകയാണ് തട്ടിയെടുത്തത്. പ്രത്യേക പട്ടികവർഗക്കാർക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി, നെടുമങ്ങാട്, സംയോജിത പട്ടികവർഗ വികസന പദ്ധതിയിലെ പ്രോജക്‌ട് ഓഫീസർ 1,51,240 ഏല്‍പ്പിച്ചു. ഇതില്‍ തിരിമറി നടത്തി

ആകെ 4,39,240 തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

പട്ടികവർഗ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വിതരണം ചെയ്യുന്ന ആട് വളർത്തല്‍ പദ്ധതി നടപ്പാക്കുന്നതിന് പ്രതിക്ക് മറ്റൊരു 2,08,000 കൂടി ഏല്‍പ്പിച്ചു. പട്ടികവർഗ ഗുണഭോക്താക്കള്‍ക്ക് ഭവന നിർമാണത്തിനായി വിതരണം ചെയ്യുന്നതിനായി 1,60,000 രൂപ ഏല്‍പ്പിച്ചു. ഈ തുകയില്‍ നിന്ന്, ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യാതെ 80,000 രൂപ ദുരുപയോഗം ചെയ്തു. ആകെ 4,39,240 തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →