മുഖ്യമന്ത്രിയെ മാറ്റിയാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗ്

ഇംഫാല്‍: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ മാറ്റിയാല്‍, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി (എൻപിപി). എൻപിപി ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. “”മണിപ്പുർ സാധാരണനിലയിലാക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞില്ല. പിന്തുണ പിൻവലിക്കാനുള്ള മുഖ്യകാരണം അതാണ്. 2024 നവംബർ 17 ഞായറാഴ്ചയാണ് പിന്തുണ പിൻവലിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ മൂന്ന് എൻപിപി എംഎല്‍എമാർ പങ്കെടുത്തിരുന്നു.

എൻപിപി പിന്തുണ പിൻവലിച്ചതു സർക്കാരിനെ ബാധിക്കില്ല.

ബിരേൻ സിംഗിനെ മാറ്റിയാല്‍ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കും”-ജോയ്കുമാർ സിംഗ് പറഞ്ഞു. ആശയക്കുഴപ്പം മൂലമാണ് എംഎല്‍എമാർ എത്തിയതെന്നാണ് ജോയ്കുമാറിന്‍റെ വിശദീകരണം. എഴംഗങ്ങളുള്ള എൻപിപി പിന്തുണ പിൻവലിച്ചതു സർക്കാരിനെ ബാധിക്കില്ല. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 32 പേരുടെ പിന്തുണയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →