നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ : എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍  മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ  ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

മത്സ്യബന്ധനവും വിപണനവും : നിരോധനം ഓഗസ്റ്റ് 12(12/8/2020) രാത്രി 12 വരെ

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും വിപണനവും ഓഗസ്റ്റ് 12(12/8/2020) രാത്രി 12 മണി വരെ നീട്ടി ജില്ലാകലക്ടര്‍ ഉത്തരവായി. തുടര്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവ് 12/8/2020 ഉണ്ടാകും . നേരത്തെ ആഗസ്റ്റ് 5 രാത്രി 12 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനം ,ആഗസ്റ്റ് 6 വരെ നീട്ടിയും, തുടര്‍ നിയന്ത്രണങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും 5/8/2020ന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ആഗസ്റ്റ് 5, 6 തീയതികളില്‍ തീരദേശ മേഖലയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിരോധനം ഓഗസ്റ്റ് 12(12/8/2020) രാത്രി 12 മണി വരെ നീട്ടിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6789/nehru-trophy-boat-race-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →