സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍

തൊടുപുഴ: കാർഡമം ഹില്‍ റിസർവ് ഭൂ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കർഷകർക്കെതിരായ വിധിയുണ്ടായത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണന്നും സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

യു .ഡി .എഫ് ജില്ലാ കമ്മിറ്റി 16ന് ചെറുതോണിയില്‍

.പിണറായി സർക്കാരിന്റെ ജനവഞ്ചനക്കെതിരെ യു .ഡി .എഫ് ജില്ലാ കമ്മിറ്റി 16ന് ചെറുതോണിയില്‍ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കണ്‍വെൻഷൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. എം .എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം സലിം യോഗം ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എം അബ്ബാസ് , സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ എം എസ് മുഹമ്മദ്, എസ് എം ഷരീഫ്, സലിം കൈപ്പാടം സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →