പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്

കൊച്ചി: പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. ‘ഒലിവുമരങ്ങളുടെ നാട്ടില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണു പുരസ്‌കാരം.25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 2024 നവംബർ 9 ന് മുളന്തുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമ്മാനിക്കും.

പരുമല തിരുമേനി രചിച്ച സഞ്ചാരസാഹിത്യകൃതി ‘ഊര്‍ശ്ലേ’മിന്‍റെ സ്മരണയ്ക്കായി മുളുന്തുരുത്തി പബ്ലിക് ലൈബ്രറിയാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് പ്രസിഡന്‍റ് സജി മുളന്തുരുത്തി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →