മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് : . 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ് ഷബീര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

ബാംഗ്ലൂർ, ഡല്‍ഹി. എന്നിവിടങ്ങളിൽ നിന്നും കാരിയര്‍മാര്‍ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

വീട്ടിനകത്ത് കട്ടിലിന് അടിയില്‍ ആണ് ഷബീര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വര്‍ഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളില്‍ മയക്ക് മരുന്ന് വില്‍പന നടത്തുന്ന ഇയാള്‍ ആദ്യമായാണ് പിടിയിലാവുന്നത്. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കാരിയര്‍മാര്‍ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മയക്ക് മരുന്ന് വില്‍പന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.

പണം ആര്‍ഭാട ജീവിതത്തിനായി ഉപയോഗിക്കുന്നു.

മയക്ക് മരുന്ന് വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ ആര്‍ഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയില്‍ തുടങ്ങിയ കാര്‍ വാഷിങ് സെന്ററിന് വേണ്ടി ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →