.പത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം ഒക്ടോബർ 21 ന് നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒൻപതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തില്‍ കത്തോലിക്കാ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ, ക്നാനായ, തൊഴിയൂർ സ്വതന്ത്ര സുറിയാനിസഭ, കല്‍ദായ സുറിയാനി സഭകളിലെ പ്രതിനിധികൾ പങ്കെടുക്കും
അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത
നിലയ്ക്കല്‍ ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യും. നിലയ്ക്കല്‍ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ ആമുഖപ്രഭാഷണം നടത്തും. ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വചനസന്ദേശം നല്‍കും.പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, ബിഷപ് ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ.ജോസഫ് കടുപ്പില്‍ മുഖ്യപ്രഭാഷണം നടത്തും.
മാർ ജോസ് പുളിക്കല്‍ മോഡറേറ്ററായിരിക്കും.
പാനല്‍ ചർച്ചയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കല്‍ മോഡറേറ്ററായിരിക്കും. വി.സി. സെബാസ്റ്റ്യൻ, ബിജു ഉമ്മൻ, സുരേഷ് കോശി, ഫാ.ഗീവർഗീസ് സഖറിയ, ഏബ്രഹാം പട്യാനി, റജി ചാണ്ടി കുമ്പളാംപൊയ്ക, തോമസുകുട്ടി തേവരുമുറിയില്‍ തുടങ്ങിയവർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.റൂബി ജൂബിലി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോർജ് തേക്കടയില്‍, നിലയ്ക്കല്‍ സെന്‍റർ അഡ്മിനിസ്ട്രേറ്റർ ഫാ.ഷൈജു മാത്യു ഒഐസി, കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഡോ. ബാബു ഏബ്രഹാം, റവ. സോജി ജോണ്‍ വർഗീസ്, റവ. തോമസ് കോശി പനച്ചമൂട്ടില്‍, ബിനു വാഴമുട്ടം, ഫാ. ബെന്നി നാരകത്തിനാല്‍ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നല്‍കും.
