കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യതയെന്ന് ഇ ശ്രീധരന്‍.2021ലെ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് തോറ്റത് .കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്.

ബിജെപി ഒക്ടോബർ 17 ന് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പേരുകളില്‍ സി കൃഷ്ണകുമാറിനാണ് പ്രഥമ പരിഗണന. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →