കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു

കട്ടപ്പന : 2024 ഒക്ടോബർ 26ന് കട്ടപ്പന കൃപാസനം ആത്മീയ സാമൂഹിക സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് . നടത്തുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നു. 26 ശനിയാഴ്ച പുലർച്ചെ ഒരുമണിയ്ക്ക് കട്ടപ്പനയിൽ നിന്നും പുറപ്പെട്ട് 6 മണിക്ക് കൃപാസനത്തിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ജപമാല റാലിക്കുശേഷം അർത്തുങ്കൽ പളളിയിൽ നിന്നും തിരികെ കട്ടപ്പനയ്ക്ക് സർവീസ് പോരുന്നതായിരിക്കും.ഒരാൾക്ക് 770 രൂപയാണ് ടിക്കറ്റ് ചാർജ്. സീറ്റ് ബുക്കുചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും കട്ടപ്പന കെ.എസ്.ആർ.ടി.സിഡിപ്പോയുമായി ബന്ധപ്പെടേണ്ടതാണെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട ഓഫീസർ അറിയിച്ചു. ഫോൺ: 04868 252333 ,944 761 1856,9744 53 2829.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →