ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ​ഗവർണറുടെ വാദം കേരള പോലീസ് തളളി. ഇത്തരത്തിലുള്ള വിവരം ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അഭിമുഖത്തപ്പറ്റി പറഞ്ഞപ്പോഴാണ് ഗവർണർ പോലീസ് വെബ്സൈറ്റ് പരാമർശിച്ചത്

പിടിച്ചെടുത്ത സ്വർണത്തിന്‍റെയും കറൻസിയുടെയും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ് കാലയളവ് തിരിച്ചുള്ള വിശദാംശങ്ങളോടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി. സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും ലഭിക്കുന്ന പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന വിവാദ പരാമർശം ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ അഭിമുഖത്തപ്പറ്റി പറഞ്ഞപ്പോഴാണ് ഗവർണർ പോലീസ് വെബ്സൈറ്റ് പരാമർശിച്ചത്. ഇതിനെതിരേയാണ് പോലീസ് രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →