തിരുവനന്തപുരം : ഒന്‍പതുവര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു. രാജാജി നഗര്‍ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. സെക്രട്ടേറിയറ്റിനുമുന്നില്‍ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ ശ്രീജിത്ത് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു . ഒന്‍പതുവര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്. സെപ്ംബർ 6 ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.
ശ്രീജിത്തിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
.ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുരേഷിന്റെ പരാതിയില്‍ ഞായറാഴ്ച രാത്രി 9.30-ഓടെ കന്റോണ്‍മെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ സെപ്തംബർ7 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
2015 മെയിലാണ് ഇയാൾ സമരം തുടങ്ങിയത്.
ഇയാള്‍ മൈക്രോഫോണിലൂടെ അസഭ്യം പറയുന്നത് പതിവാണ്. കഴിഞ്ഞ മാര്‍ച്ച് 29-ന് മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ 2015 മെയിലാണ് സമരം തുടങ്ങിയത്.