സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു

ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്.

മന്ത്രി ജി.ആർ.അനില്‍ നാളെ നിർവഹിക്കും

സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനില്‍ ഒക്ടോബർ 4ന് നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉടുമ്പൻചോല പന്നിയാറില്‍ നടക്കുന്ന പരിപാടി രാവിലെ 10.30ന് എം.എം.മണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2 ന് ദേവികുളം താലൂക്കില്‍ നടക്കുന്ന പരിപാടി അഡ്വ.എ.രാജ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നയമക്കാട് ചേരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →