സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്ബസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു നല്‍കണമെന്നും എൻ ഐ ടി അധികൃതർ ആവശ്യപ്പെടുന്നു.നിവേദനം നല്‍കാനെത്തിയ ജനകീയ സമിതി പ്രവർത്തകരെ തടഞ്ഞു.കുന്നമംഗലം അഗസ്ത്യൻ മൂഴി റോഡിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് സ്ഥാപിച്ച ബോർഡ് വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി എൻ ഐ ടി അധികൃതർ രംഗത്ത് വന്നത്. റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നത് കെപിഡബ്ല്യുഡി ആണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം എൻഐടിസിക്കാണ്. വികസനങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കുമായി 1.80 കിലോമീറ്റർ നീളത്തില്‍ 12 മീറ്റർ വീതിയില്‍ വിവിധ കാലഘട്ടങ്ങളിയാളി എൻഐടിസി വിട്ടു നല്‍കിയെന്ന് വാർത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ, പ്രധാന മൂന്ന് റോഡ് പദ്ധതികള്‍ക്കായി, റഫർ ചെയ്ത റോഡിൻ്റെ കൈമാറ്റം യാഥാർത്ഥ്യമാകുമെന്ന ഉറപ്പില്‍, അധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് 20 സെൻ് ഭൂമി എൻഐടിസി വീണ്ടും വിട്ടുകൊടുത്തുവെന്നും കൂടുതല്‍ സുരക്ഷിതത്വത്തോടെ അടച്ചകാമ്ബസാക്കലാണ് ഉദ്ദേശമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.അതേസമയം എൻഐടിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എൻ ഐ ടി ക്ക് മുൻപിലെ അനധികൃത ബോർഡ് വെച്ചത് മാറ്റണമെന്നു കാണിച്ച് നിവേദനം നല്കാൻ എത്തിയവരെ ഗേറ്റിനു മുൻപില് തടഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും ജനകീയ സമിതി അംഗങ്ങളെയുമാണ് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്.