കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍ തുടങ്ങും. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആണ് ആരംഭിക്കുക. തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന് തുടങ്ങും.

18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്.മസ്‌കത്ത് വഴി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയില്‍ നിന്ന് സര്‍വീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →