കോലഞ്ചേരി: കോലഞ്ചേരിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി(50), പാങ്കോട് സ്വദേശികളായ മനോജ്, ഓമന(60) എന്നിവരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരിയാണ് ഓമന. 75 വയസായ വയോധികയ്ക്ക് പുകയില നല്‍കാമെന്ന് വാഗദാനം ചെയ്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് താനെന്ന് ഓമന മൊഴി നല്കി. അവിടെയിരുന്ന് മദ്യപിച്ചിരുന്ന ഷാഫി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കത്തി കൊണ്ട് ദേഹം മുഴുവന്‍ വരഞ്ഞു. അടിവയറ്റില്‍ തൊഴിച്ചു. തുടര്‍ന്ന് ബലാത്സംഗം ചെയ്തു. ഓമനയുടെ മകന് മനോജും പിന്നിട് ഇവരെ ബലാത്സംഗം ചെയ്തു. ജനനേന്ദ്രീയത്തില്‍ കമ്പി കുത്തിയിറക്കി. ഇതിനുശേഷം വീടു മുതല്‍ റോഡുവരെ നടത്തി, ഓട്ടോറിക്ഷയില്‍ കയററി വീട്ടിലെത്തിച്ചു. കാനയില്‍ വീണു കമ്പി കുത്തിക്കയറിയെന്നാണ് മകനോട് ഓമന വെളിപ്പെടുത്തിയത്.
ഓമനയുടെ വീട്ടില്‍ അനാശാസ്യപ്രവർത്തനങ്ങളും ലഹരി മരുന്ന് വില്പ്പനയുമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യഭിചാരത്തിന് സ്ത്രീകളെ കൂട്ടികൊടുക്കാറുണ്ടെന്നും അവർ പറഞ്ഞു.
വീണു കമ്പി കുത്തിക്കയറിയെന്നു പറഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോള്‍ സംശയം തോന്നി അമ്മയോട് ചോദിച്ചപ്പോഴാണ് ശാരീരികമായി ഉപദ്രവിച്ചതാണെന്ന് ഡോക്ടര്‍ മനസിലാക്കിയത്. വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്ന് പറയുന്നു. മൂത്രസഞ്ചി വരെ കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അടുത്ത 74 മണിക്കൂര്‍ വരെ ഒന്നും പറയാനാകില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. നിര്ഭയകൊലക്കേസുപോലെ ക്രൂരമാണ് ആക്രമണമെന്നും ഡോക്ടര്‍ പറയുന്നു. സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു.

