ചങ്ങരംകുളം ചിറവല്ലൂരില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി അപ്രതീക്ഷിത ദുരന്തം’കണ്ണീര് തോരാതെ ചിറവല്ലൂർ ഗ്രാമം

ചങ്ങരംകുളം:ചിറവല്ലൂരില്‍ കുളത്തില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ചിറവല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടത്തും.ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ്(8)മുഹമ്മദ്(6)എന്നിവരാണ് വെള്ളിയാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് വീടിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ചത്.വല്ലിപ്പയോടൊപ്പം വയലിൽ പോയ കുട്ടികളെ കാണാതെ വന്നതോടെ തിരഞ്ഞ് നോക്കുന്നതിനിടെയാണ് വീടിന് പുറകിലുള്ള കുളത്തില്‍ കുട്ടികളുടെ ചെരുപ്പ് ശ്രദ്ധയിൽ പെടുന്നത്.തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പെരുമ്പടപ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.വിദേശത്തായിരുന്ന കുട്ടികളുടെ പിതാവ് സംഭവം അറിഞ്ഞ് നാട്ടിലെത്തിയിരുന്നു.അപ്രതീക്ഷിതമായ ദുരന്തം ചിറവല്ലൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.മൃതദേഹം ചിറവല്ലൂർ മദ്രസ്സയിൽ പൊതുദർശനത്തിന് ശേഷം ഖബറടക്കം നടത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →