പെരുമ്പിലാവ് നിലമ്പൂർ പാതയിലെ പെരുമ്പിലാവ് അറക്കലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

കുന്നംകുളം:പെരുമ്പിലാവ് നിലമ്പൂർ പാതയിലെ പെരുമ്പിലാവ് അറക്കലിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

കുന്നംകുളം ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോയിരുന്ന കാർ പട്ടാമ്പി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല.കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു.

കാർ നിയന്ത്രണം വിട്ടു വരുന്നത് കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടിച്ചതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു .അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →