ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വോട്ടെടുപ്പ് നവംബർ 25ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഡിസംബർ മൂന്നിന് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. വിവാഹങ്ങൾ ഉൾപ്പെടെ ആളുകൾ ഒത്തുകൂടുന്ന നിരവധി ചടങ്ങുകൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചത്.

