ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് മര്‍ദനം; പൊലീസ് കേസെടുത്തു

നെടുങ്കണ്ടം(ഇടുക്കി): നെടുങ്കണ്ടത്ത് കോവിഡ് ബാധിച്ച് അമ്മയെ ആംബുലൻസിൽ കയറ്റി വരുമ്പോൾ അയൽവാസികൾ ചേർന്ന് മർദ്ദിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് അടുത്ത ചെമ്മണ്ണാർ ഏഴുമല കുടിയിൽ കുമരേശനാണ് മർദനമേറ്റത്. ഞായറാഴ്ചയായിരുന്നു (02-08-2020) സംഭവം. അയൽവാസികൾ ആറു പേർ ചേർന്നാണ് മർദ്ദിച്ചത്.

തമിഴ്നാട്ടിൽ ബന്ധുവിനെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയ വീട്ടുകാരും കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഉമേഷിനെ അമ്മയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കൊറോണ കേന്ദ്രത്തിലേക്ക് വിവരമറിയിച്ചു. ആംബുലൻസിന് വീടിന് സമീപത്തെ എത്താൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം സ്വന്തം വാഹനത്തിൽ ആംബുലൻസിന് സമീപം എത്തിച്ചു.

തിരികെ വീട്ടിലെത്തിയപ്പോൾ അയൽവാസികളായ ചിലർ വന്ന് ഭീഷണിപ്പെടുത്തി. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി എന്നായിരുന്നു ആരോപണം. പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടുമ്പൻചോല പോലീസ് കേസെടുത്തു. കൊറോണ നിരീക്ഷണത്തിൽ ആയതിനാൽ കുമരേശനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →