എലിയെ തിന്ന് തമിഴ്‌നാട് കർഷകരുടെ പ്രതിഷേധം; കാവേരി പ്രശ്നം വഷളാകുന്നു | കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കാൻ കർണാടക തയാറായില്ലെങ്കിൽ കൃഷി നശിച്ച് എലിയെ തിന്നു ജീവിക്കേണ്ടി വരുമെന്ന് തമിഴ്‌നാട്ടിലെ കർഷകർചത്ത എലികളെ കടിച്ചുപിടിച്ച് ക്യാമറയ്ക്കു മുന്നിൽ തിരുച്ചിറപ്പള്ളിയിലെ കർഷകർ.

തിരുച്ചിറപ്പള്ളി: കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലത്തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കർഷകരുടെ പ്രതിഷേധം.

തിരുച്ചിറപ്പള്ളിയിൽനിന്നുള്ള ഒരു സംഘം കർഷകരാണ് പ്രശ്നത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിചിത്രമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

വാർത്താ ഏജൻസിയായ എഎൻഐയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. കാവേരി നദിയിലെ വെള്ളം വിട്ടുകൊടുക്കാൻ കർണാടക തയാറായില്ലെങ്കിൽ കൃഷി നശിച്ച് എലിയെ തിന്നു ജീവിക്കേണ്ടി വരും എന്ന സന്ദേശമാണ് തമിഴ്‌നാട്ടിലെ കർഷകർ ഇതിലൂടെ നൽകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →