നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ.

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്തെന്ന നാട്ടുകാരുടെ പരാതിയിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി . ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. 2023 സെപ്തെബർ 19 ന് രാവിലെയാണ് മിഥുനെയും കണ്ണനെയും പിടികൂടിയത്

കഴിഞ്ഞദിവസം നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് പെൺകുട്ടികൾക്കുനേരെ യുവാക്കളുടെ ശല്യമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ പെൺകുട്ടികളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു. മറ്റൊരാൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുമുണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ് പോവുകയായിരുന്നു കുട്ടികൾ.

ഒരാൺകകുട്ടിയെ എടുത്ത് പൊക്കുന്നുമുണ്ട്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് നാട്ടുകാർ പൊലീസിന് പരാതി നൽകി.. ഒന്നിലധികം സ്കൂളുകൾ ഉള്ള പ്രദേശത്ത് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി. ദിവസങ്ങൾക്ക് മുമ്പ് കട്ടാക്കട, പൊഴിയൂർ മേഖലകളിലും സമാനമായി മുഖംമൂടി ധരിച്ചെത്തിയ സംഘം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →