റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

September 14, 2023 - 7:16 pm

കോഴിക്കോട് : പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 2023 സെപ്തംബർ 14 ന് രാവിലെ 10 മണിക്ക് ശേഷം പയ്യാടമീത്തൽ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നുവെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി കുട്ടിയെ പുഴയിൽ നിന്നെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *