ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാവില്ല ഇ-ദര്‍ശനമെന്ന് സുപ്രീം കോടതി. അണ്‍ലോക്ക് കാലയളവില്‍ മറ്റുകാര്യങ്ങള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ക്ഷേ ത്രങ്ങള്‍ നിയന്തിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റീസ് അരുണ്‍മിശ്ര ചോദിച്ചു.

മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മിതമായ അളവില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ ആരാധനായലയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ജസ്റ്റീസ് അരുണ്‍മിശ്ര  അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്  പറഞ്ഞു.            

ക്ഷേത്രങ്ങള്‍, പളളികള്‍ എന്നിവ പ്രത്യേക അവസരങ്ങളിലെങ്കിലും തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിയോഗോറിലെ ബാവ വൈദ്യനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രവും ബസുകിനാഥിലെ ബാവബസുകിനാഥ് ക്ഷേത്രവും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റംഗം നിഷികാന്ത് ദുബെ നല്‍കിയ ഹര്‍ജിയിലാണ്  സുപ്രീം കോടതിയുടെ ഇടപെടല്‍. 

കോവിഡ് ഭീഷണി ചൂണ്ടിക്കാട്ടി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത് കോടതിയില്‍ എതിര്‍ത്തിരുന്നു. ക്ഷേത്രങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി ദുബെ  നേരത്തെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ആവശ്യം തളളിയതിനെ തുര്‍ന്ന് ദുബെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂലൈ എട്ടിനാണ്  ദുബെ സുപ്രീം കോടതിയെ സമീപിച്ചത്, നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷേത്ര  ദര്‍ശനങ്ങള്‍ നടത്തുന്നതിനുളള സാദ്ധ്യതകള്‍ അന്വേഷിക്കാനും സുപ്രീം കോടതി ഝാര്‍ഖണ്ഡ്സര്‍ക്കാ രിനോട് നിര്‍ദ്ദേശിച്ചു. ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ തുറക്കുന്നതിനുളള  സാദ്ധ്യതകള്‍ കണ്ടെത്താനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാരിനോടഭ്യര്‍ത്ഥി ക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →