കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് അധികാരം.

തിരുവനന്തപുരം: നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയിൽ 2023 സെപ്തംബർ 24-ാം തീയതി വരെ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള നടപടി കളക്ടർക്ക് സ്വീകരിക്കാം. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.

കണ്ടെയിൻമെന്റ് സോണുകളിൽ വാർഡ് തിരിച്ച് സന്നദ്ധപ്രവർത്തകരുടെ ടീം സജ്ജീകരിക്കും. ഇവർക്ക് ബാഡ്ജ് നൽകും. ഐസൊലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇവരുടെ സേവനങ്ങൾ തേടാനാകും. പഞ്ചായത്തുകളാണ് വളണ്ടിയർമാരെ നിശ്ചയിക്കേണ്ടത്. നിപ്പ ബാധിതരായവയരുടെ റൂട്ട് മാപ്പുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുമുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ മാത്രം മെഡിക്കൽ കോളേജിലേക്ക് പോയാൽ മതിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി..

ആദ്യം മരിച്ച വ്യക്തി തന്നെയാണ് കേന്ദ്ര ഉറവിടമെന്നാണ് കരുതുന്നത്. മറിച്ച് ചിന്തിക്കേണ്ട ഒരു സാഹചര്യം നിലവിലില്ല. ഇദ്ദേഹത്തിന് കാവിലംപാറ പഞ്ചായത്തിൽ കൃഷിഭൂമിയുണ്ട്. ഇവിടെ ഇദ്ദേഹം പോയതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നതും ജാനകി കാടിന്റെ അടുത്താണ്. ഈ രണ്ട് സാധ്യതകളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. …..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →