കശ്മീർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പ്രചാരണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചാണ്ടി ഉമ്മന് അങ്ങ് കാശ്മീരിൽ നിന്നുമുള്ള മലയാളികളുടെ പിന്തുണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാവുന്നത്. മൂന്ന് മുന്നണികളുടെയും പ്രചാരണം അതി ഗംഭീരമായാണ് പുതുപ്പള്ളിയിൽ നടക്കുന്നത്.
കോതമംഗലം സ്വദേശികൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി കാശ്മീരിലെ വാഗാ അതിർത്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് വ്യത്യസ്ഥ കാഴ്ചയാകുന്നത്.
കോതമംഗലം കെയ്റോ ട്രാവൽസിൽ നിന്നും യാത്ര പുറപ്പെട്ട കോതമംഗലം സ്വദേശികളായ റഹീം ചെന്താര, അനസ് പുന്നേക്കോട്ടയിൽ, സിബി തോമസ്, നെജുബ് കണ്ണാപ്പിളിൽ, ഇജാസ് കണ്ണാപ്പിള്ളിയിൽ എന്നിവർ ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
കാശ്മീരിലും വാഗാ ബോർഡറിലും ‘രാഹുൽ ഗാന്ധിക്ക് കാശ്മീരിലേക്ക് സ്വാഗതം’ എന്ന ബോർഡിന് താഴെയാണ് ഇവർ പോസ്റ്ററുകൾ പിടിച്ചു നിൽക്കുന്നത്.

