2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും, അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് ഇവിടെ സ്ഥാനമില്ല”; പ്രധാനമന്ത്രി

ന്യൂഡൽഹി: അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രതീക്ഷയാണ് മോദി മുന്നോട്ടു വച്ചത്. വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് മാറുകയാണ്. നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാൽ ഇന്ന് നൂറുകോടി പേർ അവരാഗ്രഹിക്കുന്ന ജീവശൈലിയിൽ ജീവിക്കുന്നുണ്ട്. മാർഗ നിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള റോഡ് മാപ്പ് ആയിട്ടാണ്, അല്ലാതെ ആശയങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.ചുരുങ്ങിയ കാലയളവിൽ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയിൽ ആദ്യ മുന്നു സ്ഥനത്തേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →