തിരുവനന്തപുരം ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം: ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഹസാര്‍ഡ് അനലിസ്റ്റ് ആര്‍. രാജലക്ഷ്മി, വിവിധ ഡാമുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6572/Review-meeting-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →