ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച 48 കാരൻ അറസ്റ്റിൽ

.മുംബൈ : മുംബൈയിൽ വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്ത 48 വയസ്സുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ ഐരോളി സ്വദേശിയായ പ്രതി 2023 മേയ് മാസം മുതൽ യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയുടെ .സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വിഡിയോ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി.

ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും നൽകുമെന്നു ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ പ്രതി പീഡിപ്പിച്ചു. വിഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപയും ഇയാൾ യുവതിയിൽനിന്നും കൈക്കലാക്കിയിരുന്നു. യുവതിയുടെ പരാതിയിൽ വെള്ളിയാഴ്ച കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു….

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →