12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി പുതിയ ഡ്യൂട്ടി സമ്പ്രദായവുമായി കെഎസ്ആർടിസി.

കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. ഇനി പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും. 8 മണിക്കൂർ ഒരു ഡ്യൂട്ടി, 12 മണിക്കൂർ ഒന്നര ഡ്യൂട്ടി എന്നതാണ് പുതിയ സമ്പ്രദായം. 16 മണിക്കൂർ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണ് ഇത്. സിഐടിയു യൂണിയന്റെ നിർദേശമാണ് അംഗീകരിച്ചത്.

പുതിയ ഡ്യൂട്ടി സമ്പ്രാായം നെടുമങ്ങാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 2023 ഒക്ടോബർ 1 മുതൽ കൂടുതൽ ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →