മാതൃസഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രതി തനിക്ക് നേരെയും അതിക്രമം നടത്തിയതായി നാലാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട : മാതൃസഹോദരിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മീൻകുടി സ്വദേശി അഭിലാഷ് അറസ്റ്റിലായി. ചിറ്റാർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പീഡനക്കേസ് പ്രതിയ്‌ക്കെതിരെ നാലാം ക്ലാസുകാരിയും. വീടിനടുത്തുള്ള തോട്ടത്തിൽ വച്ച് ഒരാഴ്ച മുൻപ് ഈ പ്രതി തന്നെയും പീഡിപ്പിച്ചിരുന്നെന്നാണ് കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2023 ഓഗസ്റ്റ് 15നാണ് സംഭവം നടന്നത്.

വെളിപ്പെടുത്തൽ നടത്തിയ കുട്ടിയുടെ ഭിന്നശേഷിക്കാരിയായ മാതൃസഹോദരിയെ പ്രതി അഭിലാഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. ലൈംഗികാതിക്രമത്തിനിടെ സ്ത്രീ ബഹളം വയ്ക്കുകയും ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ആളില്ലാത്ത റബ്ബർ തോട്ടത്തിൽ വച്ച് പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.

ആദ്യത്തെ കേസിൽ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് തനിക്ക് നേരെയും ഇയാൾ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വിവരം നാലാം ക്ലാസുകാരി അമ്മയോട് വെളിപ്പെടുത്തിയത്. സംഭവം പുറത്തുവന്നയുടൻ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ ലൈംഗികാതിക്രമം നടന്നെന്ന വിവരം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →