റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിന്ധ്യഗിരി യുദ്ധക്കപ്പല്‍രാജ്യത്തിന് സമര്‍പ്പിച്ചു

August 18, 2023 - 9:15 pm

കൊല്‍ക്കത്ത: പൊജക്ട് 17 എ പദ്ധതിയില്‍ നിര്‍മിച്ച ആറാമത്തെ യുദ്ധക്കല്‍ ഐഎന്‍എസ് വിന്ധ്യഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് എഞ്ചിനീഗറിംഗ് ലിമിറ്റഡിലായിരുന്നു യുദ്ധക്കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
സങ്കേതികപരമായി പഴയതിനേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിന്ധ്യഗിരി. മെച്ചപ്പെട്ട സ്റ്റെല്‍ത്ത് ഫീച്ചറുകള്‍, നൂതനമായ ആയുധങ്ങള്‍, സെന്‍സറുകള്‍, പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ കപ്പലിനുണ്ട്. പഴയ ഐഎന്‍എസ് വിന്ധ്യഗിരി 1981 ജൂലൈ 8 മുതല്‍ 2011 ജൂണ്‍ 12 വരെ 31വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങള്‍ക്കും നിര്‍വഹിച്ചിട്ടുണ്ട്.
പ്രൊജക്റ്റ് 17എ പദ്ധതിക്കു കീഴില്‍ എം/എസ് എംഡിഎല്ലിന്റെ ഭാഗമായി നാല് കപ്പലുകളും എം/എസ് ജിആര്‍എസ്ഇ കീഴിലുളള മൂന്ന് കപ്പലുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2019-2022 വര്‍ഷത്തില്‍ പദ്ധതിയുടെ ഭാഗമായുളള ആദ്യ അഞ്ച് കപ്പലുകള്‍ എംഡിഎല്ലും ജിആര്‍എസ്ഇയും ചേര്‍ന്ന് നാടിനായി സമര്‍പ്പിച്ചിരുന്നു.
കര്‍ണാടകയിലെ പര്‍വതനിരയുടെ പേരായ വിന്ധ്യഗിരിയാണ് കപ്പലിന് നല്‍കിയിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *