മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്. കുടുംബാംഗങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. മാസപ്പടി ഉൾപ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അങ്ങനെ സംസാരിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ പാർട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നത്.

മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ സിപിഐഎം, ഉയർത്തുന്ന ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. മാത്യു കുഴൽനാടൻ ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പാർട്ടി സംരക്ഷിക്കും. ഡിവൈഎഫ്‌ഐ തടഞ്ഞാൽ കോൺഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയെ പുറത്തിറക്കില്ലെന്ന് ഡിവൈഎഫ്‌ഐക്ക് പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →