കോട്ടയം: മിത്ത് വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുപള്ളിയിൽ ബിജെപിയുടെ പ്രചാരണം മോദി സർക്കാറിന്റെ വികസനത്തിലൂന്നിയായിരിക്കുനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയിൽ മാസപ്പടി വിഷയം മൂടിവെക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നത് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരുപോലെ പണം വാങ്ങിയതിനാലാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവെക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതുപ്പള്ളിയിൽ ഉന്നയിക്കും. മണ്ഡലത്തിൽ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

