എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്കിന് അനുകൂലമായി പോസ്റ്റിട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി

മൂലമറ്റം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പി വി സൗമ്യ.

‘പുതുപ്പള്ളിയെ നയിക്കാൻ ജെയ്ക്’ എന്ന തലക്കെട്ടോടു കൂടെയായിരുന്നു പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

താൻ ജെയ്കിനെ ട്രോളിയതാണെന്നാണ് സൗമ്യയുടെ പ്രതികരണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇതേ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ എസ് അജി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →