ദുബായ്: ഐസിസി പുരുഷന്മാരുടെ ടി20 ഐ പ്ലെയര്‍ റാങ്കിംഗില്‍ സ്റ്റാര്‍ ഇന്ത്യ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിലും സൂര്യ തന്നെയാണ് ഒന്നാമത്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 25-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നാല് ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറികളും മൊത്തം 166 റണ്‍സ് സൂര്യകമാര്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ എടുത്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 102 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ അതേ പട്ടികയില്‍ 43 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് 25-ാം സ്ഥാനത്തെത്തിയത്.
അരങ്ങേറ്റക്കാരന്‍ ജയ്സ്വാള്‍ പുതിയ റാങ്കിംഗില്‍ 88-ാം സ്ഥാനത്തെത്തി. പര്യടനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് ബൗളര്‍മാരുടെ റാങ്കിംഗില്‍ 28ാം സ്ഥാനത്തെത്തി.
ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍
