തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തെറ്റായ ന്യായങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എത്ര വേട്ടയാടിയാലും മുന്നോട്ടുവെച്ച കാൽ പിന്നോട്ടു വയ്ക്കില്ല. സർക്കാരിന്റെ കൊള്ളയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നും എംഎൽഎ പ്രതികരിച്ചു.
സർക്കാർ അധികാരത്തെ പരിചയാക്കുകയാണ്. വിജിലൻസ് കേസ് എടുക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തേണ്ട. വിജിലൻസ് കേസിൽ ആശങ്കയില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

