ത്രിവർണ്ണ ശോഭയിൽ തലയുയർത്തി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം

തൃശൂർ : രാജ്യത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ത്രിവർണ്ണ ശോഭയിൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രവും. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ത്രിവർണ്ണ ശോഭ നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു വർണ്ണങ്ങളിൽ തെക്കേഗോപുരനട തല ഉയർത്തി നിൽക്കുന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിനോട് അനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരം ത്രിവർണ പതാക രൂപത്തിൽ വൈദ്യുത അലങ്കാരം തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്‍റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, തിരുവമ്പാടി ദേവസ്വം ജോയിൻ്റ് സെക്രട്ടറി ശശിധരൻ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഓണം വരെ ദീപ അലങ്കാരം തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →