ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ,മന്ത്രി വി. എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. അനിൽകുമാർ അടക്കമുള്ളവർ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുമണിക്ക് മണർകാട് തെരഞ്ഞെടുപ്പ് കൺവെഷൻ എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്ച നാമനിർദേശപ്രതിക സമർപ്പിക്കും. ഇരുവരും രാവിലെ 11.30 ന് പാമ്പാടി ബി.ഡി.ഒ മുമ്പാകെ പത്രിക നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്നു മുന്നണികളും തയാറായതോടെ തെരഞ്ഞെടുപ്പിന് ചൂടേറുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →